ബി. ജെ.പി മുഖ്യമന്ത്രി ഭരിക്കുന്ന യു.പി യില്‍ യോഗി ആദിത്യനാഥിന്റെ ഭീകര താണ്ഡവ ഭരണത്തിനെത്തിരെയും ദളിത് പെണ്‍കുട്ടിയെ ചുട്ടു കരിച്ച പോലീസ് ഭീകരതയ്ക്ക് എതിരെയും പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് പൂഞ്ഞാറില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി.
കോണ്‍ഗ്രസ് ഐ പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ജോമോന്‍ ഐക്കര, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.സി വര്‍ക്കി മുതിരേന്തിക്കല്‍ , ഡി.സി.സി മെമ്പര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍, ജോളിച്ചന്‍ വലിയപറമ്പില്‍ , റോജി തോമസ് മുതിരേന്തിക്കല്‍ , ടോമി മാടപ്പള്ളി,
സിബി തോമസ് കണ്ണന്‍പ്ലാക്കല്‍, ജോഷി പള്ളിപ്പറമ്പില്‍ ,സണ്ണി കല്ലാറ്റ്, സുനില്‍ പറയരുത്തോട്ടം, അപ്പച്ചന്‍ കൊച്ചു മാത്തന്‍ കുന്നേല്‍, ബേബി തോമസ് കുന്നുംപുരയിടത്തില്‍, ബോണി മാടപ്പള്ളി, മനു നടു പറമ്പില്‍ , ജസ്റ്റിന്‍ ആലഞ്ചേരി, ജോയിച്ചന്‍ കല്ലാറ്റ്, ജോയി ഉറുമ്പില്‍ , വിനോദ് പുലിയള്ളുംപുറത്ത്, ബോബന്‍ പൊറ്റയിടം, ടോമി സാര്‍ പുളിച്ചമാക്കല്‍, ജസ്റ്റിന്‍ ഇടയോടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments