പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനകീയ വിചാരണ സമരം നടത്തി


യു ഡി എഫ് വിട്ട് മാർക്സിസ്റ്റ് മുന്നണിയിൽ ചേർന്ന തോമസ് ചാഴിക്കാടൻ എം.പി, എൻ ജയരാജ് എം.എൽ.എ എന്നിവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന "ജനകീയ വിചാരണ സമരം'' പാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ പി സി സി ജന.സെക്രട്ടറി.
കോൺഗ്രസ് ജനപ്രതിനിധികൾ രാജിവയ്ക്കണമെന്ന ജോസ് വിഭാഗത്തിൻ്റെ ആവശ്യം അപഹാസ്യമാണ്. കോൺഗ്രസ് യു.ഡി എഫിൽ തന്നെയാണെന്നു മാത്രമല്ല യു.ഡി എഫിനെ നയിക്കുന്ന കക്ഷിയുമാണ്. ജോസ് വിഭാഗമാണ് യു.ഡി എഫിനെ ചതിച്ച് മാർക്സിസ്റ്റ് കൂടാരത്തിൽ ചെന്ന് കയറിയത്. അതു കൊണ്ടു തന്നെ അവർ ധാർമ്മികമായി യു.ഡി എഫിൽ നിന്ന് നേടിയ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കണമെന്ന് അഡ്വ.ടോമി കല്ലാനി ആവശ്യപ്പെട്ടു.

ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡൻറ് ഏ കെ ചന്ദ്ര മോഹൻ, മണ്ഡലം പ്രസിഡൻ്റുമാരായ സന്തോഷ് കുര്യത്ത്, പ്രസാദ് കൊണ്ടൂപ്പറമ്പിൽ ,ഷോജി ഗോപി,സന്തോഷ് മണർകാട്ട് ,ജോൺ സി നോബിൾ, പ്രേംജിത്ത് ഏർത്തയിൽ, ബിജോയി എബ്രാഹം,ബിബിൻ രാജ്, തോമസുകുട്ടിനെച്ചിക്കാട്ട് ,ബിനോയി ചൂരനോലി, രാഹുൽ പി എൻ ആർ ,രാജു കോനാട്ട്, പ്രിൻസ് വിസി,. സുബിൻ, തോമസുകുട്ടി മുകാല, , അഡ്വ.സോമശേഖരൻ
റെജി നെല്ലിയാനി, വക്കച്ചൻമേനാം പറമ്പിൽ, വിജയകുമാർ തിരുവോണം, ബിനോയി കണ്ടം,സജോ വട്ടക്കുന്നേൽ, മനോജ് വള്ളിച്ചിറ, ബൈജു മുത്തോലി, മാർഷൽ മാത്യു, അലക്സ് ചാരം തൊട്ടിയിൽ, ജോയി മഠം, ബിജോയി തെക്കേൽ, സോണി ഈറ്റക്കൽ ,സത്യനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

പാലാ ബ്ലോക്കിലെ 6 മണ്ഡലങ്ങളിൽ നടന്ന സമരങ്ങൾക്ക് പ്രസിഡൻറുമാരായ ബിജോയി എബ്രാഹം, സന്തോഷ് കുര്യത്ത്, പ്രസാദ് കൊണ്ടൂപ്പ റമ്പിൽ, ജോഷി കെ ആൻ്റണി, സിബി പുറ്റ നാനിക്കൽ, ഹരിദാസ് അടമത്ര തുടങ്ങിയവർ നേതൃത്വം കൊടുത്തു.