ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം കേരള കോണ്‍ഗ്രസ് (എം) നില നിര്‍ത്തി.

 


ചൂണ്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം  കേരള കോണ്‍ഗ്രസ് (എം) നില നിര്‍ത്തി. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍  കേരള കോണ്‍ഗ്രസ് എം-ലെ ജോര്‍ജ് ജോസഫ് (ജോണി) വടക്കേമുളഞ്ഞനാല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് അംഗത്തെയാണ ജോര്‍ജ്ജ്  പരാജയപ്പെടുത്തിയത്.  കേരള കോണ്‍ഗ്രസ്  (എം) ന്  7 വോട്ടും കോണ്‍ഗ്രസ് അംഗത്തിന് 6 വോട്ടും ലഭിച്ചു. ഏക സി.പി.എം അംഗവും  കേരള കോണ്‍ഗ്രസ് (എം)നെയാണ് പിന്തുണച്ചത്.

. കേരള കോണ്‍ഗ്രസ്  (എം) പ്രസിഡണ്ടിനെതിരെ അവിശ്വാസം കോണ്‍ഗ്രസ് കൊണ്ടുവന്നതിനെ തുടര്‍ന്ന് പ്രസിഡണ്ടായിരുന്ന  കേരള കോണ്‍ഗ്രസ് നേതാവ് ജിമ്മി ചന്ദ്രന്‍കുന്നേല്‍ രാജി വച്ചിരുന്നു.  കേരള കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും ഭരണ സമിതിയില്‍ 6 അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. ഒരു സി.പി.എം അംഗവും ഉണ്ടായിരുന്നു.

. കേരള കോണ്‍ഗ്രസ് (എം) നെ യു.ഡി.എഫ് ല്‍ നിന്നും പുറത്താക്കിയ ശേഷം നടന്ന രണ്ട് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും  കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു. മേലുകാവ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ സണ്ണി മാത്യു  കേരള കോണ്‍ഗ്രസ് (എം) തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവിടെയും എല്‍.ഡി.എഫ് അംഗങ്ങള്‍ പിന്തുണ നല്‍കി.മുന്‍ ധാരണകള്‍ നിലനിര്‍ത്തുവാന്‍ തയ്യാറാവാതെ ഭരണം അട്ടിമറിക്കുവാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തിനുള്ള തിരിച്ചടിയാണ് രണ്ടാമത് വിജയം എന്ന്  കേരള കോണ്‍ഗ്രസ് (എം) നേതൃത്വം പറഞ്ഞു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ജോസഫിനെ  കേരള കോണ്‍ഗ്രസ്  (എം) മണ്ഡലം കമ്മിറ്റി അനുമോദിച്ചു.