പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള പുല്ലേപ്പാറ കുരിശിൽ കയറിയിരുന്ന് കുരിശിനെ അവഹേളിച്ച സംഭവത്തിൽ പരാതിക്ക് പരിഹാരമായി. സംഭവം സോഷ്യൽ മീഡിയയിൽ വാർത്തയായതോടെ നിരവധി ജനപ്രതിനിധികളും സമുദായ നേതാക്കളും പ്രശ്ന പരിഹാരത്തിന് വേണ്ടി നിലകൊണ്ടു.
ഈരാറ്റുപേട്ട പോലിസ് സ്റ്റേഷൻ എസ്.എച്ച്. ഒ. ശ്രീ. പ്രസാദ് അബ്രാഹം വർഗീസ് എസ്. ഐ. ശ്രീ അനുരാജ് എം. എച്ച്. എന്നിവരുടെ നേതൃത്തത്തിൽ ആരോപണ വിധേയരായ മുഴുവൻ ആളുകളെയും സ്റ്റേഷനിൽ വിളിച്ച് വരുത്തി.
ഇവരെല്ലാവരും പ്രായപൂർത്തിയാകാത്തവരായതിനാലും തെറ്റ് ബോധ്യപ്പെട്ടു എന്ന് രേഖാമൂലം അറിയച്ചതിനാലും തുടർ നടപടികൾ അവസാനിപ്പിക്കാൻ പൂഞ്ഞാർ പള്ളി അധികാരികൾ തീരുമാനിക്കുകയായിരുന്നു.
മതസൗഹാർദ്ദം മുൻനിറുത്തിയുള്ള പ്രശ്ന പരിഹാരത്തിന് വേണ്ടി ജനപ്രതിനിധികൾ, സമുദായ നേതാക്കൾ, ഉദ്യോഗസ്ഥർ, കൈക്കാരന്മാർ, പള്ളികമറ്റിക്കാർ എന്നിവർ നേത്ര്ത്വം നൽകിയതായി പൂഞ്ഞാർ പള്ളി അധികാരികൾ പറഞ്ഞു.
0 Comments