Latest News
Loading...

മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.

പാലാ ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യുടെ കോവിഡ് കെയര്‍ പദ്ധതിയുടെ ഭാഗമായി പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ പത്ര മാധ്യമ പ്രവര്‍ത്തകര്‍ക്ക് എന്‍ 95 മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. മാസ്കുകളും സാനിറ്റൈസറുകളും ക്ലബ്ബ് പ്രസിഡന്‍റ് അഡ്വ. ആര്‍. മനോജ് പാലാ പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.എന്‍ രാജന് കൈമാറി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ആല്‍ബിന്‍ ജോസഫ്, ബെന്നി മൈലാടൂര്‍, സുരേഷ് എക്സോണ്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, അനില്‍ വി നായര്‍, പ്രസ് ക്ലബ്ബ് ഭാരവാഹികളായ സിജി ജയിംസ്, ജോമോന്‍ ജോസഫ്, ബിജു ജോസഫ്, കെ.ആര്‍. ബാബു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments