ബിജെപിയിൽ ചേർന്നു

പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ പത്തോളം കുടുംബങ്ങൾ കോൺഗ്രസ്സ് - സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപി യിൽ ചേർന്നു. മൂന്നിലവ് പഞ്ചായത്തിലെ വാളകം വാർഡിൽ നിന്നും ജോഷ്വാ കുളത്തുങ്കൽ, ജേക്കബ് റ്റി.ജെ. ബിബിന, തോമസ്, അന്നമ്മ തോമസ്, തോമസ് ജോൺ കാവണശ്ശേരി അവരുടെ കുടുംബങ്ങളാണ് 
ബിജെപിയിൽ എത്തിയത്. അംഗത്വമെടുത്തവരെ മണ്ഡലം പ്രസിഡന്റ് ജി. രൺജിത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി മൂന്നിലവ് പഞ്ചായത്ത് രാജീവ്, മണ്ഡലം വൈസ് പ്രസിഡന്റ് സജീവ് കെ.കെ., എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കമലമ്മ രാഘവൻ , ബൂത്ത് പ്രസിഡന്റ് വില്യംസ് പള്ളിത്താഴം, കമ്മിറ്റിയംഗങ്ങളായ റെജി, ശ്രീകല, തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.