ആംബുലൻസുകൾ കൈമാറും

പി സി ജോർജ് എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട, എരുമേലി ഗവണ്മെന്റ് ആശുപത്രികൾക്ക് അനുവദിച്ച ആംബുലൻസുകൾ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിക്കും കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിനും കൈമാറും . നാാളെ 2 മണിക്ക് എരുമേലിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ജോസഫ്നു പിസി ജോർജ് എം എൽ എ കൈമാറും. ചടങ്ങിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ റ്റി എസ് കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം മാഗി ജോസഫ്,മറ്റ് തൃതല പഞ്ചായത്ത്‌ അംഗങ്ങൾ, സാമൂഹ്യ രാഷ്ട്രിയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും.

വെള്ളി 3.30 ന് ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ചിട്ടുള്ള ആംബുലൻസ് ഈരാറ്റുപേട്ട നഗരസഭക്കും കൈമാറും.29 ലക്ഷം രൂപയാണ് ഇരു ആംബുലൻസുകൾക്കുമായി അനുവദിച്ചത്.