'റബ്ബർ വില സ്ഥിരതാ ഫണ്ട് നിർത്തലാക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കം അവസാനിപ്പിക്കുക'

കഴിഞ്ഞ കുറേ വർഷങ്ങളായി തുടർന്നു വന്നിരുന്ന റബർ വില സ്ഥിരതാ ഫണ്ട് നിർത്താക്കാനുള്ള ഇടത് സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം വരെയുള്ള തുക കൊടുത്ത തൊഴിച്ചാൽ കഴിഞ്ഞ 6 മാസമായി ഒരു രൂപ പോലും സബ്സിഡിയായി ഒരു കർഷകനും ലഭിച്ചില്ലന്നു മാത്രമല്ല കഴിഞ്ഞ ജൂലൈ മുതലുള്ള ബിൽ അപ്ഡേറ്റ് ചെയ്യാൻ പോലും സാധിക്കാതെ സൈറ്റ് ക്ലോസ് ചെയ്ത് ഇട്ടിരിക്കുകയാണ്. 

സർക്കാരിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സൈറ്റ് ആയതിനാൽ റബ്ബർ ബോഡിന് ഈ പ്രശ്നത്തിൽ കാര്യമായി ഇടപെടാൻ സാധിക്കുന്നുമില്ല. എത്രയും പെട്ടെന്ന് ഈ സൈറ്റ് ഓപ്പൺ ആക്കണമെന്നും റബ്ബർ കർഷകർക്ക് സഹായകരമാകുന്ന റബറിന്റെ സബ്സിഡി എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുകയും വേണമെന്ന് കർഷക കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 


യോഗത്തിൽ ജോർജ് തോമസ് ഇലഞ്ഞിമറ്റം, റ്റോം തുരുത്തിയിൽ, സന്തോഷ് എലിപ്പുലിക്കാട്ട്, ജെയ്മോൻ മംഗലത്ത്, ആൽബിൻ പൊട്ടനാനിയിൽ, സാവിയോ ഇലത്തിമറ്റം, സാജു കാരമുള്ളിൽ, സജി പൊരിയത്ത്, ബേബി കൊല്ലിയിൽ, സിബിച്ചൻ പൂവത്തിനാൽ, സന്തോഷ് നടമാടത്ത് , സാജു കിണറ്റുകര, റെജി കാക്കാനിയിൽ, റ്റോജോ അലക്കളത്തിൽ, ഫെബിൻ വെട്ടൂണിക്കൽ, സണ്ണി വെളുത്തേടത്തുകാട്ടിൽ ജോണിച്ചൻ മണിയാക്കുപാറ തുടങ്ങിയവർ പങ്കെടുത്തു.