കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കർഷകരെ ദ്രോഹിക്കുന്നു.വക്കച്ചൻ മറ്റത്തിൽ

 


പാലാ- കോവിഡിന്റെ മറവിൽ കൃഷിക്കാരെ ദ്രോഹിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം വക്കച്ചൻ മറ്റത്തിൽ എക്സ്. എം.പി. ആദായ നികുതിയുടെ പരിധിയിൽ പെടാത്ത 60 വയസ് തികഞ്ഞ കർഷകർ ഉൾപ്പെടെയുള്ള മുഴുവൻ പേർക്കും മ 10000 രൂപ പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വക്കച്ചൻ മറ്റത്തിൽ . കൃഷിവകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനാവശ്യ ബോർഡുകളുടെ ചെലവുകൾ ഒഴിവാക്കി കേന്ദ്ര , സംസ്ഥാന സർക്കാരുകൾ 5000 രൂപ വീതം കർഷകർക്കായി നീക്കിവെയ്ക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കാവുകാട്ട്, അസ്വ. ജോസഫ് കണ്ടത്തിൽ, ബാബു മുകാല, ജോഷി വട്ടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.