ജില്ലാ കളക്ടറുടെ നടപടി ആചാര ലംഘനമാണന്ന് ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക്കോവിഡ് മഹാമാരി വ്യാപകമാവുന്നതിനിടയില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ മാത്രം ചര്‍ച്ച  നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറുടെ നടപടി ആചാര ലംഘനമാണന്ന് ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി ജയചന്ദ്രൻ പറഞ്ഞു.

ശബരിമല ക്ഷേത്ര ദര്‍ശനമെന്നത് ആചാരാനുഷ്ഠാനങ്ങളുടെ ദര്‍ശനമാണ്.ആദ്യമായി ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാര്‍ എരുമേലിയിലെത്തി ശരക്കോല്‍ വാങ്ങി ചായംപൂശി പേട്ടതുള്ളിയാണ് ശബരിമല യാത്ര നടത്തുന്നത് .
എരുമേലിയിലെത്തുന്ന അയ്യപ്പഭക്തെരെല്ലാവരും പേട്ടതുള്ളുകയെന്നത് ശബരിമല തീര്‍ഥാടനത്തെ സംബന്ധിച്ച് ആചാരാനുഷ്ഠാനമാണ്.‍

എന്നാല് കളക്ടറുടെ ഈ മാര്‍ഗ നിര്‍ദ്ദേശപ്രകാരം അയ്യപ്പഭക്തര്‍ക്ക് പേട്ടതുള്ളാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.ശബരിമല തീര്‍ഥാടനത്തെ സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും , ഗുരുസ്വാമി മാരെയും കൂടി ഉള്‍പ്പെടുത്തുന്നത് ഉചിതമാണ്.

അല്ലാതെ ഉദ്യോഗസ്ഥര്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുത്താല്‍ വിശ്വാസങ്ങള്‍ എത്രത്തോളം പാലിക്കപ്പെടും എന്നത് സംശയകരമാണെന്നും എരുമേലിയിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് എന്നപോലെ ഇവിടെ താമസിക്കുന്ന ജനങ്ങള്‍ക്കും സുരക്ഷാക്രമീകരണങ്ങള്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. 
ഇതൊന്നും നടത്താതെ മുന്‍ കരുതലുകള്‍ സ്വീകരിക്കാതെ ഉദ്യോഗസ്ഥരുടെ യോഗം നടത്തി കളക്ടര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുനപ്പരിശോധിക്കാന്‍ തയ്യാറാകണമെന്നും ഹിന്ദു ഐക്യവേദി മീനച്ചിൽ താലൂക്ക്  ആവശ്യപ്പെട്ടു.