ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ ശില്പശാല

 


അഴിമതിയും, ധാർഷ്ട്യവും അലങ്കാരമാക്കിയ ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ ചവറ്റു കൊട്ടയിലെറിയുന്ന കാലം വിദൂരമല്ലെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ ജെ പ്രമീളാദേവി പ്രസ്താവിച്ചു. ബി ജെ പി പൂഞ്ഞാർ പഞ്ചായത്ത്‌ ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. 

പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ രമേശൻ പി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി വി സി അജികുമാർ, മണ്ഡലം പ്രസിഡന്റ്‌ കെ ബി മധു    വൈസ് പ്രസിഡന്റ്‌ ആർ സുനിൽകുമാർ,ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ പി സനൽകുമാർ കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ്‌   കെ കെ സന്തോഷ്കുമാർ മനേഷ് ഇ റ്റി, രഞ്ജിത് പി ജി, കെ എസ് അഭിലാഷ്,വിഷ്ണു ബാബുരാജ്  ഹരിമനോഹരൻ തുടങ്ങിയവർ സംസാരിച്ചു.