പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ നേതൃ ശില്പശാല

 


ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ബി ജെ പി നിർണ്ണായക നേട്ടം കൈവരിക്കുമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ്‌ അഡ്വ നോബിൾ മാത്യു പ്രസ്താവിച്ചു. ബി ജെ പി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ നേതൃ ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസ് പിണറായിയുടെ ഗുണ്ടാ പ്രവർത്തനം നടത്തുകയാണ്. 

 രാജ്യ ദ്രോഹ പ്രവർത്തനത്തിന് പോലും നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനെതിരെ ബി ജെ പി നടത്തുന്ന സമരത്തെ അടിച്ചമർത്താമെന്ന പൂതി വേണ്ടന്ന് അദ്ദേഹം കൂട്ടി ചേർത്തു. പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പി ജി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി വി സി അജികുമാർ, മണ്ഡലം പ്രസിഡന്റ്‌ കെ ബി മധു, ജില്ലാ കമ്മിറ്റിയംഗം അഡ്വ കെ പി സനൽകുമാർ, ആർ സുനിൽകുമാർ, എം വി പ്രദീപ്കുമാർ, മിനിമോൾ കെ എസ്, പി കെ രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു