Latest News
Loading...

ബി.ടെക് അഡ്മിഷന്‍ - സഹകരണ ജീവനക്കാരുടെ മക്കള്‍ക്കുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാം




കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ബി.ടെക് മാനേജ്‌മെന്റ് ക്വാട്ടായില്‍ സഹകരണവകുപ്പു ജീവനക്കാരുടെ മക്കള്‍ക്കും, സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സംഘം ജീവനക്കാര്‍, ഭരണസമിതി അംഗങ്ങളുടെ മക്കള്‍ എന്നിവര്‍ക്കുമായി (കോ-ഓപ്പറേറ്റിവ് സോസൈറ്റിസ്/ബാങ്ക്/സ്ഥാപനങ്ങള്‍) സീറ്റുകള്‍ സംവരണം ചെയ്തിട്ടുള്ളതാണ്.



കീം 2020 എന്‍ജിനീയറിംഗ് യോഗ്യത നേടിയ മേല്‍ വിഭാഗം കാറ്റഗറില്‍പ്പെട്ടവര്‍ക്ക് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബ്രാഞ്ചുകളിലെ പ്രസ്തുത മാനേജ്‌മെന്റ് ക്വാട്ടാ സംവരണസീറ്റുകളിലേയ്ക്ക് 12.10.2020 തിങ്കളാഴ്ച 5 മണി വരെ കോളേജില്‍ നേരിട്ട് അപേക്ഷിക്കാവുന്നതാണ്.



തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് സഹകരണവകുപ്പ് നല്‍കുന്ന 15000 രൂപ സ്‌കോളര്‍ഷിപ്പ് പഠനകാലയളവില്‍ എല്ലാ വര്‍ഷവും ലഭിക്കുന്നതാണ്. അപേക്ഷാഫാറവും വിശദവിവരങ്ങളും www.ce-kgr.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  9188255056, 9496326560, 9895069770, 04822256056 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.




Post a Comment

0 Comments