തെങ്ങുകയറ്റം മുതൽ വെബ്സൈറ്റ് ഡെവലപ്മെൻറ് വരെ: ആധാരം ആപ്പ്

ഈരാറ്റുപേട്ട: നിത്യജീവിതത്തിൽ ഉപയോഗപ്രദമായ മുപ്പതോളം സേവനങ്ങൾ ആധാരം ആപ്പിലൂടെ ഇനി എല്ലാവർക്കും ലഭ്യമാകും. തെങ്ങുകയറ്റം, നിയമ സേവനം, ആധാർ, അക്കൗണ്ടന്റ്, ഹോം ബേക്കിംഗ്, സിവിൽ എഞ്ചിനീയർ, ത്രിഡി മോഡലിങ്, ആർകിടെക്ട്, ക്ലീനിംഗ്, ഡോക്ടർ, ഡോക്യുമെന്റ് റൈറ്റിങ്, പാൻകാർഡ്, ലോഗോ ഡിസൈനിംഗ്, പാസ്പോർട്ട്, പ്ലംബിംഗ് ഉൾപ്പെടെയുള്ള ധാരാളം സേവനങ്ങൾ ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ്. 


മേൽപ്പറഞ്ഞ സേവനം നൽകാൻ തയ്യാറുള്ള വർക്കും ആധാരം ആപ്ളിക്കേഷനിലൂടെ രജിസ്റ്റർ ചെയ്ത് വരുമാനം നേടാം. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തു മൊബൈൽ നമ്പർ കൊടുത്തത് ആർക്കും സേവനങ്ങൾ തേടാവുന്ന ആധാരം ആപ്പ് നിർമ്മിച്ചിരിക്കുന്നത് സെയ്തുപറമ്പിൽ എസ് എം കബീറിന്റെ പുത്രൻ അസ്ഹർ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ടീമാണ്. ഷാഹിർ അബ്ദുള്ള, അജിത് മുരളി, അതുൽ കെ എന്നിവരാണ് ടീമംഗങ്ങൾ.വിർച്വൽ ടെലി ട്രാൻസ്പോർട്ടേഷൻ തുടങ്ങി വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങളിലൂടെ  ഏഷ്യാനെറ്റ് ന്യൂസ് യങ് സയൻന്റിസ്റ്റ് അവാർഡ്, എൻറെ ഈരാറ്റുപേട്ട ന്യൂസ് മേക്കർ ഓഫ് ദ് ഇയർ എന്നീ പുരസ്കാരങ്ങൾ നേടി ശ്രദ്ധേയനായിരുന്നു ഈരാറ്റുപേട്ടയുടെ ഈ യുവ ശാസ്ത്രജ്ഞൻ.