ആംബുലൻസ് നാടിന് സമർപ്പിച്ചു

പി സി ജോർജ് എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആംബുലൻസ് പി സി ജോർജ് എം എൽ എ ഈരാറ്റുപേട്ട നഗരസഭയ്ക്ക് കൈമാറി. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആംബുലൻസിനായി 14.5 ലക്ഷം രൂപയാണ് അനുവദിച്ചത്.

 കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആംബുലൻസിന്റെ സേവനം ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമാകും. ചടങ്ങിൽ നഗരസഭ ചെയർമാൻ നിസാർ കുർബാനി, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ പ്രേംജി, വൈസ് ചെയർപേഴ്സൺ ബൽക്കീസ് നവാസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എച്ച് ഹസീബ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് വടകര, നഗരസഭ കൗൺസിലര്മാരായ ജോസ് മാത്യു വള്ളിക്കാപ്പിൽ, ഷെറീന റഹീം,  
മെഡിക്കൽ ഓഫീസർ നിഹാൽ മുഹമ്മദ്‌ തുടങ്ങിയവർ സംബന്ധിച്ചു.