കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതക കേസ്സുകളും പോലീസ്- എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അലോട്ടി എന്നു വിളിക്കുന്ന ആര്‍പ്പൂക്കര സ്വദേശി ജെയ്‌സ് മോന്‍ ജേക്കബിനെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിന് ഉത്തരവിട്ടതിനെ തുടര്‍ന്ന് ജെയ്‌സ് മോനെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
ആന്ധ്രയില്‍ നിന്നും 60 കിലോയോളം ഗഞ്ചാവ് കടത്തിയതിന് കടുത്തുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അറസ്റ്റിലായ അലോട്ടി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.
0 Comments