എംസിഎഫ് പരിസരത്ത് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടിതലപ്പലം ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡില്‍ സ്ഥാപിച്ചിരുന്ന മിനി എം.സി.എഫിന്റെ പരിസരത്ത് വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിച്ചതിനെത്തുടര്‍ന്ന് നടപടി. പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോസ്ഥര്‍,ഹരിത കേരളം പ്രതിനിധി, തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ എറണാകുളം ഇടപ്പള്ളി ,ചെങ്ങളം സ്വദേശികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചു. 

പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെയുള്ള കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഇവരില്‍ നിന്നും പിഴ ഈടാക്കാനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാലിന്യങ്ങള്‍ തരം തിരിച്ച് നീക്കം ചെയ്യുകയും കൂടുതല്‍ സൗകര്യമുള്ള സ്ഥലത്തേക്ക് മിനി എം.സി.എഫ് മാറ്റി സ്ഥാപിക്കുകയും പരിസരം വൃത്തിയാക്കി ചെടികള്‍ നടുകയും ചെയ്തു.

മെമ്പര്‍മാരായ ജോയ് ജോസഫ്, അനുപമ വിശ്വനാഥ്, ഹെഡ് ക്ലര്‍ക്ക് ഇന്ദു പി.എന്‍, ക്ലര്‍ക്ക് ശ്രീ.ജോജോ , , വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ പദ്മകുമാര്‍ പി.ജി, മിനി പി.വിജയ്, മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പു പന്ധതി എഞ്ചിനീയര്‍ പ്രദീപ് കുമാര്‍ വി.എന്‍, ഹരിതകേരളം പ്രതിനിധി അന്‍ഷാദ് ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.