കിടങ്ങൂർ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു

പാലാ കോട്ടയം റോഡിൽ കിടങ്ങൂർ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. നാല് കവലയായ ഇവിടെ മണർകാട് ഭാഗത്തു നിന്നും പാലാ ഭാഗത്തു നിന്നും വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.  8 മണിയ്ക്ക് ശേഷം ഇവിടെ സിഗ്നൽ ഓഫ് ചെയ്യുകയാണ് പതിവ്. പാലാ ഭാഗത്തുനിന്നും പാൽ ഉൽപന്നങ്ങളുമായി വന്ന വാൻ കാറിന്റെ ഡ്രൈവർ ഭാഗത്താണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി.