റോഡരികില്‍ തള്ളിയത് 75 കിലോയോളം മല്‍സ്യംരാത്രിയുടെ മറവില്‍ റോഡരികില്‍ വന്‍തോതില്‍ പഴകിയ മല്‍സ്യം തള്ളി സാമൂഹ്യവിരുദ്ധരുടെ ദ്രോഹം. ഇന്നലെ രാത്രിയിലാണ് പൂഞ്ഞാര്‍ - എരുമേലി ഹൈവേയില്‍ മലയിഞ്ചിപ്പാറ -നെടുമല ഭാഗത്ത് കുഴുമ്പള്ളി റോഡിന്റെ സൈഡിലാണ് മാലിന്യം തള്ളിയത്. 

75 കിലോയോളം മീനാണ് ഫ്രീസറില്‍ നിന്നും നീക്കം ചെയ്ത മട്ടില്‍ പുലര്‍ച്ചെ നാട്ടുകാര്‍ കണ്ടെത്തിയത്. പരിസരത്ത് ദുര്‍ഗന്ധം പടര്‍ന്നതിനെ തുടര്‍ന്നാണ് ആളുകള്‍ അന്വേഷണം നടത്തിയത്. 

പ്രദാന റോഡില്‍ നിന്നും 50 മീറ്റര്‍ മാറി അധികം ആള്‍പ്പെരുമാറ്റമില്ലാത്ത റോഡിലാണ് മാലിന്യനിക്ഷേപം. നേരത്തെ സ്ഥലം കണ്ടെത്തിവച്ച ശേഷം രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചെന്നാണ് നിഗമനം. നാട്ടുകാര്‍ പോലീസിലും ആരോഗ്യവകുപ്പിലും വിവരം അറിയിച്ചിട്ടുണ്ട്.