സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 21 പേര് മരിച്ചു.92731 പേര് നിലവില്‍ ചികിത്സയിലുണ്ട്. 4257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 647 പേരുണ്ട്. രോഗബാധ സ്ഥരീകരിച്ചവരില്‍ 59 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 36599 സാമ്പിളുകള്‍ പരിശോധിച്ചു. 7469 പേര് രോഗമുക്തരായി. രോഗം ഉച്ചസ്ഥായിലെത്തുന്ന അവസ്ഥ വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.