ഈലക്കയം - ആസാദ് നഗർ - മാതാക്കൽ റോഡിന് 35 ലക്ഷം രൂപയുടെ ഭരണാനുമതി : പി സി ജോർജ്

ഈരാറ്റുപേട്ട നഗരസഭാ 6 ആം ഡിവിഷനിലെ ഈലക്കയം - ആസാദ് നഗർ - മാതാക്കൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്കായി 35 ലക്ഷം രൂപയുടെ ഭരണ്ണാനുമതി ലഭിച്ചതായി പി സി ജോർജ് എം എൽ എ അറിയിച്ചു . എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിരിക്കുന്നത് . വാർഡ് കൗൺസിലർ ഷെറീന റഹീമിന്റെ നിരന്തരമായ അഭ്യർത്ഥനയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത് . ടെൻഡർ നടപടികൾ പൂർത്തിയാക്കി നവംബര് മാസത്തിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നും പി സി ജോർജ് എം എൽ എ അറിയിച്ചു .