കോട്ടയത്ത് അപകടത്തിൽ 3 മരണം

കോട്ടയം കൊച്ചാലുംമൂട്ടിൽ  കാറും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.  ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. 

കാഞ്ഞിരപ്പിള്ളി സ്വദേശി ജിൻസ്, അമ്മാവൻ മുരളി, ഇദ്ദേഹത്തിൻ്റെ മകൾ ജലജ എന്നിവരാണ് മരിച്ചത്.  പാമ്പാടിയിലെ മരണവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. 


കാറിലുണ്ടായിരുന്ന ജലജയുടെ മക്കളായ അതുലിനെയും അഷിനെയും പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.