കിടങ്ങൂരില്‍ ഒറ്റദിവസം 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു !കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 2 വാര്‍ഡുകളിലായി 26 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്‍രിജന്‍ പരിശോധനിയിലാണ് രോഗബാധ വ്യാപകമാണെന്ന് കണ്ടെത്തിയത്. 1, 14 വാര്‍ഡുകളില്‍പെട്ടവരാണ് ഭൂരിഭാഗവും.

.
ഇന്ന് കൂടല്ലൂര്‍ പള്ളി പാരീഷ് ഹാളിലാണ് ആന്‍രിജന്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കീച്ചേരിക്കുന്ന് കോളനിയില്‍ ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

.120 പേരാണ് പരിശോധനകളില്‍ പങ്കെടുത്തത്. ഇതില്‍ 26 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കീച്ചേരിക്കുന്ന്, തെക്കേപറമ്പ് കോളനി മേഖലകളില്‍ നിന്നുള്ളവരാണ് രോഗബാധിതര്‍. 1, 14 വാര്‍ഡുകളിലെ 23 പേരാണുള്ളത്.

.
ഇതേ തുടര്‍ന്ന് ഈ രണ്ട് വാര്‍ഡുകളെയും കണ്ടെയിന്റ്‌മെന്റ് സോണുകളാക്കാനുള്ള നടപടികള്‍ തുടങ്ങി.