20 വർഷം പഞ്ചായത്ത് അംഗമായി പൂർത്തീകരിച്ച സേവ്യർ കണ്ടത്തിൻകരയെ ആദരിച്ചു.

.പഞ്ചായത്ത് അംഗം ആയി സേവനം അനുഷ്ഠിച്ചു ഇരുപത് വർഷം പൂർത്തികരിച്ച  സേവ്യർ കണ്ടത്തികരയെ ആദരിച്ചു. തിടനാട് പഞ്ചായത്തിൽ നടന്ന യോഗത്തിൽ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജ ബാബു പൊന്നാട അണിയിച്ചു. നിലവിൽ തിടനാട് പഞ്ചായത്തിലെ 3 -വാർഡ്  അംഗവും,ക്ഷേമ കാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ആണ് സേവ്യർ കണ്ടത്തിൻകര. യോഗത്തിൽ തിടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്   സാബു പ്ലാത്തോട്ടം, പഞ്ചായത്ത് അംഗം   സുരേഷ് കാലായിൽ, സെക്രട്ടറി  മുഹമ്മദ് റഖിബ് തുടങ്ങിയവർ പങ്കെടുത്തു.