മല്ലികശേരിയിൽ ഒളിച്ച സംഘത്തിലെ 2 പേർ പിടിയിൽ

പിണ്ണാക്കനാട് മല്ലികശേരിയിൽ റബർ തോട്ടത്തിൽ ഒളിച്ച മുന്നംഗ സംഘത്തിലെ 2 പേർ പിടിയിലായി. ഇന്ന് രാവിലെ പട്രോളിംഗിന് ഇറങ്ങിയ പോലീസിന്റെ മുന്നിൽ പെടുകയായിരുന്നു ഇരുവരും.
പിടിയിലായവർ 16 ഉം 17 ഉം വയസുകാരാണ്. മണർകാട്, വെള്ളൂർ സ്വദേശികളാണ്. സംഘത്തിലുള്ള മൂന്നാമനെ കിട്ടിയിട്ടില്ല.

ഇന്നലെ പുലർച്ചെയാണ് മേലുകാവിൽ മോഷണം നടത്തിയ സംഘം പാലാ വഴി എത്തി മല്ലികശേരിയിലെ റബർ തോട്ടത്തിൽ ഒളിച്ചത്. പകൽ മുഴുവൻ തെരഞ്ഞെങ്കിലും ഇവരെ പിടികൂടാനായിരുന്നില്ല.