പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ 2 പേര്‍ക്കുകൂടി കോവിഡ്
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ 2 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. ആശുപത്രിയില്‍ വച്ച് നടന്ന ടെസ്റ്റില്‍ 130 പേരാണ് പങ്കെടുത്തത്.

കുന്നോന്നി സ്വദേശിയാണ് രോഗം ബാധിച്ചവരില്‍ ഒരാള്‍. ടൗണ്‍ വാര്‍ഡില്‍ രോഗം പോസീറ്റാവായ ആളുടെ മാതാവാണ് രോഗം ബാധിച്ച മറ്റൊരാള്‍. പാലായില്‍ തുണിക്കടയിലെ ജീവനക്കാരന്റെ മാതാവാണ് ഇവര്‍.