.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്തല കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനവും രോഗ നിര്‍ണ്ണയ പരിശോധനകളുടെ അഞ്ചാം ഘട്ടത്തിന്റെ ഉദ്ഘാടനവും കുറിച്ചിത്താനം കെ.ആര്‍ നാരായണന്‍ മെമ്മോറിയല്‍ എല്‍.പി സ്‌കൂളില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഓമന ശിവശങ്കരന്‍, വാര്‍ഡ് മെമ്പര്‍ ദീപാ ഷാജി, ഡോ.സാം സാവിയോ, ഡോ. രാഹുല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ്, സജികുമാര്‍, ശ്രീലത, മിനി എന്നിവര്‍ രോഗനിര്‍ണ്ണയക്യാമ്പിന് നേതൃത്വം നല്‍കി.
.
അഞ്ചുഘട്ടങ്ങളിലായി ഓട്ടോ, ടാക്‌സി തൊഴിലാളികള്‍, വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍, പോലീസ്, ജനപ്രതിനിധികള്‍, വ്യാപാരികള്‍, രോഗീ സമ്പര്‍ക്കമുണ്ടായവര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരുടെ ആന്റിജന്‍ പരിശോധന നടത്തിയതില്‍ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് നിവാസികളില്‍ ഒരാളിലും സമീപ പഞ്ചായത്തുകളിലെ 6 പേരിലുമാണ് രോഗം സ്ഥിരികരിച്ചത്.
.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ രോഗബാധ നിയന്ത്രിക്കുന്നതിന് വിശേഷിച്ചും രോഗബാധിതരില്‍ നിന്ന് രോഗം പടരാതെ സുരക്ഷാ കവചം തീര്‍ക്കുവാനും െ്രെപമറി കോണ്‍ടാക്ട് കണ്ടെത്തി നിയന്ത്രണ വിധേയമാക്കുവാനും സാധിക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍, ജനപ്രതിനിധികള്‍, പോലീസ് എന്നിവരുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണെന്ന് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തി.
.
ഇതുവരെ പഞ്ചായത്ത് പരിധിയില്‍ കണ്ടെയ്‌മെന്റ് സോണുകളൊന്നുംതന്നെ ഉണ്ടായിട്ടില്ല എന്നതും ആശ്വാസകരമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു അറിയിച്ചു. എല്ലാ ആഴ്ചയിലും പഞ്ചായത്ത് ഹാളില്‍ കൂടുന്ന കൊറോണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗങ്ങളില്‍ പ്രസിഡന്റ് ആന്‍സമ്മ സാബു, സെക്രട്ടറി ഷീബാ സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു.
നൂറോളം കോവിഡ് രോഗബാധിതരെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രതിരോധ പ്രവര്‍ത്തനരംഗത്ത് നിസ്തുല സേവനം ചെയ്യുന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും കൂടല്ലൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലും വരുന്ന പഞ്ചായത്തുകളിലെ ഏക സിഎഫ്എല്‍ടിസിയാണ് മരങ്ങാട്ടുപിള്ളിയില്‍ പ്രവര്‍ത്തിക്കുന്നത്.
0 Comments