വസ്ത്രവ്യാപാര ശാലയിലെ 13 ജീവനക്കാര്‍ക്ക് കോവിഡ്ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പാലാ ഇടപ്പറമ്പില്‍ ടെക്സ്റ്റയില്‍സിലെ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ നാലു പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ബാക്കിയുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. 4 ജീവനക്കാര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടും കട അടയ്ക്കാന്‍ തയാറാവാതിരുന്നതും റിഡക്ഷന്‍ സെയില്‍ ആരംഭിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്ന് 137  പേര്‍ക്കാണ് ആന്റിജന്‍ പരിശോധന നടത്തിയത്.