വിശുദ്ധ ഗ്രന്ഥം പോലും ദുരുപയോഗം ചെയ്യുകയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുകയും ചെയ്തു തലയില്‍ മുണ്ടിട്ടു നടക്കുന്ന മന്ത്രി ജലീലിനെ എത്രയും പെട്ടെന്ന് പുറത്താക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് യൂത്തലീഗ് ജില്ലാ പ്രെസിഡെന്റ് കെ എ മാഹിന്‍ ആവശ്യപ്പെട്ടു.
അധികാരമേറ്റതുമുതല്‍ വിവാദങ്ങള്‍ മാത്രം കേരളത്തിനു നല്‍കിയ ജലീലിനെ സംരക്ഷണം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഈ കാര്യത്തില്‍ ഒന്നാം പ്രതി. ജലീലിന്റെ രാജി ആവശ്യപ്പെട്ടു ജില്ലാ യൂത്ത് ലീഗ് നടത്തിയ പ്രതിഷേധം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനറല്‍ സെക്രട്ടറി അജി കൊറ്റമ്പടം, ഭാരവാഹികളായ അബ്‌സാര്‍ മുരിക്കോലി, ഷമീര്‍ വളയംകണ്ടം. കെഎച് ലത്തീഫ്, ഫൈസല്‍ മാളിയേക്കല്‍, അന്‍സാരി കോട്ടയം, അക്ബര്‍ഷാ, ഫരീത് ഇല്ലിക്കല്‍ നേതൃത്വം നല്‍കി.
0 Comments