കെ ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾക്കും, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് മാർച്ചിന് നേരെയും,ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്,കെ പി സി സി സെക്രട്ടറി നാട്ടകം സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെയും പോലീസ് നടത്തിയ ക്രൂരമായ നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ്,മണ്ഡലം പ്രസിഡന്റ് നിസാമുദ്ധീൻ എം കെ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അഭിരാം ബാബു,മാഹിൻ കെ പി,ഇജാസ് അനസ്, ജോസഫ്,മനു, ജോബിൻ,മനാഫ്,ആഷിക് ലത്തീഫ്,,ഇജാസ് തേവരുപാറ,തുടങ്ങിയവർ നേതൃത്വം നൽകി.പ്രതിഷേധ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം നടത്തി.
0 Comments