അരുവിത്തുറ കോളേജില്‍ ദേശീയ ചലച്ചിത്ര വെബിനാര്‍


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം അരുവിത്തുറ സെന്റ്.ജോര്‍ജസ് കോളേജിലെ മലയാള വിഭാഗവും മാധ്യമപഠനവിഭാഗവും 'സിനിമയുടെ ജനിതകം: കല, സംസ്‌കാരം, സാങ്കേതികത' എന്ന പ്രമേയത്തില്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ 2020 സെപ്റ്റംബര്‍ 7,8,9 തീയതികളില്‍ നടക്കും. 

സെപ്റ്റംബര്‍ 7 ന് രാവിലെ 11 ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ശ്രീ.കമല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ വെരി.റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.റെജി വര്‍ഗ്ഗീസ് മേക്കാടന്‍, കോളേജ് ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ റവ.ഫാ.ജോര്‍ജ് പുല്ലുകാലായില്‍, ഡോ.സി. എസ് വെങ്കിടേശ്വരന്‍, ഡോ.പി.എസ് രാധാകൃഷ്ണന്‍, ശ്രീ.മഹേഷ് നാരായണന്‍ എന്നിവര്‍  വിവിധ വിഷയങ്ങളില്‍ സംസാരിക്കും. 

ഡോ.ജോസ് കെ മാനുവല്‍, ശ്രീ ബ്ലെയിസ് ജോണി, ഡോ.ഷെമിന്‍ ബി നായര്‍ എന്നിവര്‍ സെഷനുകള്‍ മോഡറേറ്റ് ചെയ്യുന്നതായിരിക്കും. മലയാള വിഭാഗം അദ്ധ്യാപിക അനിറ്റ ഷാജി, മാസ്സ്   കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി അജിത് പോള്‍ എന്നിവര്‍ പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായിരിക്കും.