കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ യൂത്ത് ബ്രിഗേഡിന്റെ പ്രവര്‍ത്തനം മാതൃകപരം - വി എന്‍ വാസവന്‍


കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ യൂത്ത്ബ്രിഗേഡിന്റെ പ്രവര്‍ത്തനം മാതൃകപരമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍. ഡി വൈ എഫ് ഐ ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ്  മേഖല കമ്മിറ്റിയുടെ  നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച യൂത്ത് ബ്രിഗേഡ്  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിയിരുന്നു അദ്ദേഹം. 


ഓണ്‍ലൈനിലൂടെയാണ്  യുത്ത് ബ്രിഗേഡ് ഉദഘാടനം ചെയ്തത്ത്. കഴിഞ്ഞ പ്രളയ കാലത്തും, കോവിഡ് മഹാ രോഗത്തില്‍ ജനങ്ങള്‍ വലയുമ്പോളും അവര്‍ക്ക് താങ്ങും തണലുമാകാന്‍ യൂത്ത്ബ്രിഗേഡിന് സാധിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. 


ഈരാറ്റുപേട്ടയില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തങ്ങളിലും, രോഗം ബാധിച്ചവരുടെ വീടും പരിസരവും അണുവിമുക്തമാക്കാനും, കണ്‍ടൈന്‍മെന്റ് സോണുകളില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും  യൂത്ത്ബ്രിഗേഡിന് സാധിച്ചുവെന്ന് യുത്ത് ബ്രിഗേഡ് ക്യാപ്റ്റന്‍ പി എ ഷെമീര്‍ അറിയിച്ചു. 


യോഗത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കല്‍ സെക്രട്ടറി കെ എം ബഷീര്‍, ഈരാറ്റുപേട്ട സഹകരണ ബാങ്ക് പ്രസിഡന്റ് എം എച്ച് ഷെനീര്‍, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി.ബി ഫൈസല്‍, ജില്ലാ കമ്മിറ്റിയാഗം അജ്മല്‍ പി മുഹമ്മദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യോഗത്തിന് ഇ എ സവാദ് അദ്യക്ഷത വഹിച്ചു, എ എസ് മുഹമ്മദ് ഷാഫി സ്വാഗതവും, ഹസീബ് ജലാല്‍ നന്ദിയും പറഞ്ഞു.