Latest News
Loading...

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗ്വത്വത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം.



പൂഞ്ഞാര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗ്വത്വ ജൂബിലി ഒരു വര്‍ഷത്തെ പരിപാടികളോടെ ആഘോഷിക്കുന്നതിന് കോണ്‍ഗ്രസ്സ് ഹൗസില്‍ ചേര്‍ന്ന നേതൃയോഗം തീരുമാനിച്ചു.  നിര്‍ധനരായ രോഗികള്‍ക്കുള്ള കാരുണ്യാ ചികിത്സാ പരിപാടി, സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കല്‍, തപാല്‍ വകുപ്പ് കോട്ടയം ഡിവിഷന്‍ പുറത്തിറക്കിയ ജൂബിലി സ്റ്റാംപിന്റെ വിതരണം സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ തൊഴില്‍ മേഘലകളിലെ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം മികച്ച വിജയം നേടിയ വിദ്യാര്‍ത്തികളെ ആദരിക്കല്‍ സീനിയര്‍ കോണ്‍ഗ്രസ്സ് നേതാക്കളെ ആദരിക്കല്‍ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള സെമിനാറുകള്‍ ഉള്‍പ്പടെയുള്ള പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നത്.



പരിപാടികളുടെ ഉദ്ഘാടനം 17ന് വ്യാഴം 5 മണിക്ക് ഈരാറ്റുപേട്ട സെണ്‍ ട്രല്‍ ജംഗ്ഷനിലും ബ്ലോക്കിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിലും  സോണിയ ഗാന്ധിയുടെ ഉദ്ഘാടന പരിപാടികളോടെ ലൈവായി പ്രദര്‍ശിപ്പിക്കുകയും സമ്മേളനങ്ങള്‍ ചേരുകയും ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് ചെയര്‍മാനായും DCC ജനറല്‍ സെക്രട്ടറി അഡ്വ ജോമോന്‍ ഐക്കര കണ്‍വീനറായും ആന്റോ ആന്റണി MP തോമസ് കല്ലാടന്‍ ജോര്‍ജ് ജേക്കബ് സി എച്ച് മീരാണ്ണന്‍ അഡ്വ വി ജെ ജോസ് എന്നിവര്‍ രക്ഷാധികാരികളായും 101 അംഗ സ്വാഗതസംഗം രൂപീകരിച്ചു.

ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം KPCC നിര്‍വാഹക സമിധിയംഗം തോമസ് കല്ലാടന്‍ ഉദ്ഘാടനം ചെയ്തു. DCC ജനറല്‍ സെക്രട്ടറി ജോമോന്‍ ഐക്കര മണ്ഡലം പ്രസിഡന്റ്മാരായ വി പി ലത്തീഫ് ബേബി മുത്തനാട്ട്, എം ഐ അന്‍സാരി, എം സി വര്‍ക്കി, സുരേഷ് കാലായില്‍, എബി കിഴക്കേത്തോട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.