ടി.ടി വര്‍ക്കിയെ അനുസ്മരിച്ച് കോണ്‍ഗ്രസ്സ്

സ്വാതന്ത്ര്യ സമര സേനാനി യും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ടി ടി വര്‍ക്കിയുടെ ഒന്നാം ചരമ വാര്‍ഷികം പൂഞ്ഞാര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ആചരിച്ചു അടിവാരം ,പൂഞ്ഞാര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷം ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രത്തില്‍ നടന്ന അന്നദാനത്തിലും അനുസ്മരണ സമ്മേളനത്തിലും ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്  വി.എം മുഹമ്മദ് ഇല്ല്യാസ് അദ്ധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എം പി. അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു .തോമസ് കല്ലാടന്‍ ,അഡ്വ ജോമോന്‍ ഐക്കര ,ജോര്‍ജ് ജേക്കബ് , ചാക്കോ തോമസ് ,അഡ്വ വി.ജെ ജോസ് , മുനിസിപ്പല്‍ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി , തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബു, സി എച്ച് മീരാണ്ണന്‍ , ടി എം റഷീദ് ,കെ സി ജയിംസ് , ടോമി മാടപ്പള്ളി ,ബിനോയി ജോസഫ് , ടെസ്സി ബിജു കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാരായ ,ലത്തീഫ് വെള്ളൂ പറമ്പില്‍, ബേബി മുത്തനാട്ട് , സുരേഷ് കാലായില്‍ ,എം സി വര്‍ക്കി ,ബ്ലോക്ക് ഭാരവാഹികളായ അനസ് ലത്തീഫ് ,വര്‍ക്കിച്ചന്‍ പൊട്ടംകുളം ,റോജി മുതിരേന്തിക്കല്‍, കുട്ടിച്ചന്‍ ഞരളക്കാട്ട് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ഷിയാസ്  മുഹമ്മദ് , ബോണി മാടപ്പള്ളില്‍ ,നിസാമുദ്ദീന്‍ എം കെ ,മനു നടുപ്പറമ്പില്‍  എന്നിവര്‍ പ്രസംഗിച്ചു