ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലത്ത് റോഡ് സൈഡില്‍ നിന്നിരുന്ന മരത്തിന്റെ ശിഖരം റോഡിലേയ്ക്ക് വീണു. തേക്കുമരത്തിന്റെ ശിഖരമാണ് റോഡില്‍ പതിച്ചത്. തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ അപകടസമയത്ത് വാഹനമില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുനീക്കി.