പൂഞ്ഞാര്‍ തെക്കേക്കരയില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായി. പയ്യാനിത്തോട്ടം സ്വദേശിയായ ഇയാള്‍ മുന്‍പ് രോഗം ബാധിച്ചയാളുടെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ പെട്ടയാളാണ്.
100-ഓളം ടെസ്റ്റുകള്‍ നടത്തിയതില്‍ ഒരാള്‍ക്ക് മാത്രമേ പോസിറ്റീവുള്ളു എന്നത് ആശ്വാസമായി. പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവര്‍ക്കായി വരുന്ന ദിവസങ്ങളില്‍ വീണ്ടും ടെസ്റ്റ് നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.