Latest News
Loading...

തലനാട് പഞ്ചായത്തില്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും വിവിധ വികസന പദ്ധതികളുടെയും ഉദ്ഘാടനം

 
                        
 
തലനാട് പഞ്ചായത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിനാവശ്യമായ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനകര്‍മം  ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. മാണി സി കാപ്പന്‍ 111 യുടെ ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിനെ ത്വരിതപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ആധുനിക രീതിയിലുള്ള ലബോറട്ടറി, പ്രതിരോധകുത്തിവയ്പുകേന്ദ്രം, 6 മണി വരെയുള്ള ഓ.പി തുടങ്ങിയ സരകര്യങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.



 മാണി സി കാപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡന്റ് ബാബു സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍  സുധീഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആശാ റിജു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.


തുടര്‍ന്ന് ഗ്രാമപഞ്ചായത്തു ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പണി പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെയും , ടെന്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെയും നിര്‍മ്മാണോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡു വികസനപദ്ധതിയില്‍ പെടുത്തി 130 ലക്ഷം രൂപയും റവന്യുമന്ത്രി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ പെടുത്തി 20 ലക്ഷം രൂപയും എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്നും 1 കോടി 25 ലക്ഷം രൂപയുമാണ് പഞ്ചായത്തിന് ഈ വര്‍ഷം ലഭ്യമായതെന്നു എംഎല്‍എ  അറിയിച്ചു.




Post a Comment

0 Comments