ഈരാറ്റുപേട്ട സര്‍ക്കാരാശുപത്രിയെ താലൂക്ക് ആശുപത്രിയാക്കണമെന്ന് ആവശ്യംന്യൂനപക്ഷ കമ്മീഷന്‍ വിധി നടപ്പിലാക്കി ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുക എന്ന ആവശ്യം ഉന്നയിച്ച്  വെല്‍ഫെയര്‍  പാര്‍ട്ടി ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി.


വെല്‍ഫെയര്‍  പാര്‍ട്ടി ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി കഴിഞ്ഞ ആറ്  മാസമായി നടത്തി വന്ന വിവിധങ്ങളായ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് ആശുപത്രി പടിക്കല്‍ നില്‍പ്പ് സമരം നടത്തിയത്. സമരം വുമണ്‍ ജസ്റ്റിസ് ഫോറം  ജില്ലാ പ്രതിനിധി ഡോ: സഹല ഫിര്‍ദൗസ് സമരം ഉദ്ഘാടനം ചെയ്തു.


വി.എ ഹസീബ് അധ്യക്ഷത വഹിച്ചു. പൊതു പ്രവര്‍ത്തകന്‍ ഷെരീഫ് പൊന്തനാല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.. യൂസഫ് ഹിബ, അര്‍ഷദ് പി അഷറഫ് ,വി.എം ഷെഹീര്‍, ഒ യു അഷറഫ് ,പി.എ യൂസഫ് ഫൈസല്‍ ഹുദ എന്നിവര്‍ നേതൃത്വം നല്‍കി.