Latest News
Loading...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതില്‍ പ്രതിഷേധിച്ച് ധര്‍ണ്ണാ സമരം നടത്തി



കെ.പി.സി സി ആഹ്വാന പ്രകാരം സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സത്യാഗ്രഹം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നീതി നിഷേധാത്മക സമീപനം മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭീമമായ തുക ചിലവഴിക്കേണ്ടി വരുന്നതിനാല്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്തുവാന്‍ സാധിക്കുന്നില്ല. ഇതിനെതിരെയായിരുന്നു സമരം.


പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ചും സാമ്പത്തിക സഹായം നല്‍കാതെയും സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പൂഞ്ഞാര്‍ ബ്ലോക്ക് തല ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍  ബ്ലോക്ക് പ്രസിടണ്ട് അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് നിര്‍വ്വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ .ജോമോന്‍ ഐക്കര മുഖ്യ പ്രഭാഷണം നടത്തി.



മുന്‍സിപ്പല്‍ ചെയര്‍മാന്‍ നിസാര്‍ ഖുര്‍ബാനി ,ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ അനസ് ലത്തീഫ് ,അനസ് നാസര്‍ ,പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.എം റഷീദ് ,മണ്ഡലം പ്രസിടണ്ട് ലത്തീഫ് വെള്ളൂപ്പറമ്പില്‍ ,കോണ്‍ഗ്രസ്സ് മുന്‍സിപ്പല്‍ സെക്രട്ടറി എ.എ ഖാദര്‍ ,യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിടണ്ട് ഷിയാസ് മുഹമ്മദ് ,യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിടണ്ട് നിസാമുദ്ദീന്‍ എം.കെ ,കെ .എസ് യു നിയോജക മണ്ഡലം പ്രസിടണ്ട് അഭി റാം ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.



മണ്ഡലങ്ങളില്‍ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ മണ്ഡലം പ്രസിടണ്ടുമാരായ എം.ഐ അന്‍സാരി (കൂട്ടിക്കല്‍), എം.സി വര്‍ക്കി ( പൂഞ്ഞാര്‍ തെക്കേക്കര), ബേബി മുത്തനാട്ട് ( തീക്കോയി), എബി കിഴക്കേതോട്ടം (പൂഞ്ഞാര്‍ ), സുരേഷ് കാലായില്‍ (തിടനാട് ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി .സത്യാഗ്രഹം സമരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടത്തിയത്.