സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.

കോവിഡ് - 19 മഹാമാരിയെ തുടര്‍ന്ന് ക്ലാസ്സുകള്‍ ഓണ്‍ലൈനായി എടുക്കേണ്ടി വന്ന സാഹചര്യത്തില്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാനാകാത്ത പാലാ പോളി ടെക്‌നിക്ക് കോളേജിലെ 28 വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. 

പൂര്‍വ്വ വിദ്യാര്‍ത്ഥികളും, കോളേജ് പി.ടി.എ.യും ചേര്‍ന്ന് ശേഖരിച്ച രണ്ടര ലക്ഷം രൂപ ചിലവുചെയ്താണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ അനി അബ്രാഹം നിര്‍വ്വഹിച്ചു.