ഓണ്‍ലൈന്‍ ക്ലാസ്സിന് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഫോണ്‍ വാങ്ങിച്ചുനല്കി കാവുംകണ്ടം ഇടവക മാതൃകയായി. സ്മാര്‍ട്ട് ഫോണില്ലാതെ പഠനം മുടങ്ങിയ 18 വിദ്യാര്‍ഥികള്‍ക്കാണ് ഫോണ്‍ വാങ്ങിച്ചുനല്കിയത്.
സ്മാര്‍ട്ട് ഫോണില്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങരുതെന്ന വികാരിയച്ചന്റ ആഗ്രഹഫലമായിട്ടാണ് ഇത്രയും ഫോണ്‍ സംഘടിപ്പിക്കുവാന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ ഇടവക കൂട്ടായ്മയും മറ്റ് ചില അഭ്യുദയാകാംക്ഷികളും സംഘടനകളും സഹായഹസ്തവുമായി മുന്നോട്ടു വന്നതുകൊണ്ടാണ് ഇക്കാര്യം നടപ്പിലാക്കാന്‍ സാധിച്ചത്.
കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളി വികാരി ഫാ. സ്‌കറിയ വേകത്താനം സ്മാര്‍ട്ട് ഫോണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു .
കൈക്കാരന്മാരായ ജോഷി കുമ്മേനിയില്‍, സെബാസ്റ്റ്യന്‍ തയ്യില്‍ ,മാത്യു തച്ചു കുന്നേല്‍ ,സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സണ്ണി ആന്റണി വാഴയില്‍ , മദര്‍ സിസ്റ്റര്‍ സ്റ്റെല്ലാമാരീസ് കാട്ടാത്തിയേല്‍ എസ്.ഡി., രഞ്ജിത്ത് തോട്ടാകുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
0 Comments