പൂഞ്ഞാർ തെക്കേക്കരയിൽ പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് . കട അടപ്പിച്ചു.


പൂഞ്ഞാർ തെക്കേക്കര ടൗണിൽ പ്രവർത്തിക്കുന്ന പച്ചക്കറി വ്യാപാരിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ, വ്യാപാരിയുടെ ജ്യേഷ്ഠൻ രാത്രിയോടെ മരിച്ചതിനെ തുടർന്ന് പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. 

വ്യാപാരിയ്ക്ക് രാവിലെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉച്ചയോടെ കട അടപ്പിചിരുന്നു. ഇദ്ദേഹത്തെ ചൂണ്ട ചേരിയിലെ കോവി ഡ് സെന്ററിലേയ്ക്ക് മാറ്റി. 

ശാരീരിക അസ്വസ്ഥതകളും രോഗങ്ങളും ഉണ്ടായിരുന്ന ജ്യേഷ്ഠ സഹോദരന് രാത്രിയോടെ പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ പാലാ ജനറലാശുപത്രിയിലാണ്. കോവിഡ് ടെസ്റ്റും നടത്തും. 


ഒരാഴ്ചയ്ക്കിടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയവർ ജാഗ്രത പുലർത്തേണ്ടി വരും. അണുനശീകരണം അടക്കം നടത്തുമെന്ന് ഗ്രാമപഞ്ചായത്തംഗം ടെസി ബിജു അറിയിച്ചു.