പ്രതിഷേധ ദിനം ആചരിച്ചു


പാലാ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഇൻസ്പെക്ടേഴ്സ് അസോസിയേഷനും സംയുക്തമായി 16ന് നടത്തുന്ന സൂചന പണിമുടക്കിന് മുന്നോടിയായി പാലാ ജോയിന്റ് ആർ.ടി. ഓഫീസിൽ  പ്രതിഷേധ ദിനം ആചരിച്ചു. 

 ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് നിർത്തിവയ്ക്കക, ചെക്ക് പോസ്റ്റ് നിയമനവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കുക, നിയമപരമല്ലാതെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങി 11ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിേധം. 

പാലായിൽ നടന്ന പ്രതിഷേധ ദിനത്തിൽ ശ്രീരാജ് എസ് എസ്, ശ്രീജിത് വി.എസ്, മനോജ് കുമാർ എം.കെ, നോബി പി.എം, ഷിബു കെ.എന്നിവർ പങ്കെടുത്തു.