പരവരാകത്ത് വട്ടാതോട്ടത്തില്‍ റോഡ് ഉദ്ഘാടനം ചെയ്തുകോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ച തിടനാട് പഞ്ചായത്തിലെ പരവരാകത്ത് വട്ടാതോട്ടത്തില്‍ റോഡ് ഉദ്ഘാടനം ചെയ്തു. പി.സി ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

എംഎല്‍എ ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് ഈ റോഡ്.

ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബു അധ്യക്ഷയായിരുന്നു. സെബാസ്റ്റ്യന്‍ വിളയാനി, ബാബു വടക്കേമുറി തുടങ്ങിയവര്‍ സംബന്ധിച്ചു.