ടൗൺ പ്രദേശം ഉൾപ്പെടുന്ന പൂഞ്ഞാർ തെക്കേക്കര ഒന്നാം വാർഡ് കണ്ടയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചെങ്കിലും പ്രധാന റോഡിലെ യാത്രയ്ക്ക് തടസ്സമില്ല. പൂഞ്ഞാർ വഴി അടിവാരം, കൈപ്പള്ളി, കുന്നോന്നി , പാതാമ്പുഴ മേഖലകളിലേക്ക് യാത്രാ വിലക്കില്ല.
കണ്ടയിന്റ്മെന്റ് സോൺ പ്രഖാപിച്ചതോടെ നാളെ ഒന്നാം വാർഡിലെ ഇടവഴികൾ അടയ്ക്കും. പ്രധാന റോഡിൽ നിന്നും വാർഡിലേയ്ക്കുള്ള വഴികളാണ് അടക്കുക.
സ്വകാര്യ വാഹനങ്ങളും പൊതു ഗതാഗത സംവിധാനങ്ങളും പ്രധാന റോഡിലൂടെ സഞ്ചരിക്കുന്നതിന് വിലക്കില്ല.