റോഡിന്റെ ശോചനീയവസ്ഥയ്‌ക്കെതിരെ പിഡബ്ല്യുഡി ഓഫീസ് ധര്‍ണപാലാ നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും ഗട്ടറില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് മരിച്ച രാമപുരം പൂവേലി താഴെ റോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരുണാപുരം പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.


ജില്ലാ പ്രസിഡണ്ട് സജി മഞ്ഞകടമ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. റോയിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കുകയും റോഡുകളുടെ അറ്റകുറ്റപണികള്‍ പുര്‍ത്തിയാക്കുകയും ചെയ്തില്ലെങ്കിന്‍ പിഡബ്ല്യുഡിക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് സജി വ്യക്തമാക്കി.

നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. സന്തോഷ് കാവുകാട്ട്, ജോസ് മോന്‍ മുണ്ടക്കല്‍, ബാബു മുകാല, മൈക്കിള്‍ കാവുകാട്ട്, നിതിന്‍  വടക്കന്‍, തുടങ്ങിയവര്‍ സംസാരിച്ചു.