Latest News
Loading...

ജോസഫിനൊപ്പം: നിലപാട് പ്രഖ്യാപിച്ച് പുതുശേരി


പി.ജെ ജോസഫിനൊപ്പം തുടർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി ജോസഫ് എം പുതുശേരി. എൽഡിഎഫിനൊപ്പം ചൂട് അർപ്പിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കം ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ നിന്നും:

 കേരള കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരുടെയും സ്നേഹിതരുടെയും അദ്യുദയകാംകളുടേയും മനോവികാരങ്ങളെ മുറിപ്പെടുത്തുന്ന നിലപാട് ആണിത്.
അതുകൊണ്ടുതന്നെ അതിനോട് യോജിക്കാന്നും ഒപ്പം ചുവട് വയ്ക്കാനും കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യം നേരത്തെതന്നെ ബന്ധപ്പെട്ടവരോട്  വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷവും സഞ്ചാരപദം ഇടത്തോട്ട് തന്നെയാണെന്ന് വ്യക്തമായപ്പോൾ സ്വയം അകലം പാലിച്ചിട്ടുണ്ട്.

കഴിഞ്ഞകാലങ്ങളിൽ ഉയർത്തിപ്പിടിച്ച പൊതു രാഷ്ട്രീയം ഒരു നിമിഷം കൊണ്ട് ഉപേക്ഷിക്കാനോ തള്ളിപ്പറയാനോ പറ്റുന്നതല്ല. അതൊരു രാഷ്ട്രീയ നിലപാടാണ്. ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ജനസാമാന്യം അംഗീകരിക്കില്ല. 
 അത് രാഷ്ട്രീയ ധാർമികതയും അല്ല .  മനസ്സാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്തു കൈക്കൊണ്ട സുധീരമായ അഭിപ്രായമാണിത്.

വേഷം മാറുന്നതുപോലെ എന്നും മുന്നണി മാറാനാവില്ല.  ധാരണയ്ക്കും പ്രഖ്യാപനത്തിനും വിരുദ്ധമായി ഇടതു പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം നേടിയതോടെ രാഷ്ട്രീയ സാഹചര്യം ആകെ മാറി. പരസ്പരം പോർവിളിയും അധിക്ഷേപങ്ങളും ഉണ്ടായി. ഇത്തരത്തിൽ അസാധാരണമായഅവസ്ഥ സംജാതമായി.  

 38 വർഷക്കാലം യുഡിഎഫിന്റെ നെടുംതൂണായി കേരള കോൺഗ്രസ് പ്രവർത്തിച്ച അളവുകോൽ ജനങ്ങളുടെ മനശാസ്ത്രവും അടിസ്ഥാനപ്പെടുത്തിയാണ് മാത്രവുമല്ല ദിനംതോറും ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട കൊണ്ടിരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. 

 ഈ ദുരവസ്ഥയിൽ നിന്നും മോചനം ആഗ്രഹിക്കുന്ന ജനങ്ങൾക്കൊപ്പം ആണോ അത്യാസന്ന നിലയിലായ സർക്കാരിനും മുന്നണിക്കും ഒപ്പം ചേരുന്നതിനാണോ  ഉത്തരവാദിത്തപ്പെട്ട ഒരു ജനാധിപത്യ കക്ഷി ശ്രമിക്കേണ്ടത്. കർഷകരുടേയും ഇടത്തരക്കാരുടെയും ന്യായമായ ആവശ്യങ്ങൾക്ക് നേരെ പോലും മുഖം തിരിച്ച സർക്കാരിനെതിരെ ഇക്കാര്യം ഉയർത്തി പാർട്ടി എത്രയോ സമരങ്ങൾ നടത്തി.

 ലോകം വാഴ്ത്തിപ്പാടിയ കെഎം മാണിയുടെ സ്വപ്നപദ്ധതിയായ കാരുണ്യ ശ്വാസംമുട്ടിച്ച് ദയാവധം കൽപ്പിച്ച സർക്കാരാണിത്. ഇതിനെതിരെ കെഎം മാണി തന്നെ സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരം അനുഷ്ഠിച്ചത് ആർക്കാണ് വിസ്മരിക്കാൻ കഴിയുക.

 സർവ്വ ആദരണീയനായ കെഎം മാണിയെ നിയമസഭയിലും പുറത്തും  ചിത്രവധം ചെയ്തു അദ്ദേഹത്തിൻറെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്ന ശ്രമിച്ച സിപിഎമ്മിനൊപ്പം  കൈ കോർക്കാൻ ശ്രമിക്കുന്നത് ക്രൂരമായ വിരോധാഭാസമാണ്.അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ക്രൂരമായ വേട്ടയാടൽ ആയിരുന്നു ഇത്. അവരുമായി കൈകോർക്കുന്നത് പൊതു സമൂഹത്തിന് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല.  ജനങ്ങൾക്ക് സ്വീകാര്യമല്ലാത്ത നിലപാട് സ്വീകരിച്ചാൽ ഒറ്റപ്പെടുകയു ഉള്ളൂ. അതാണ് ഇവിടെയും സംഭവിച്ചത്.

 ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ ജനാഭിലാഷം കണക്കിലെടുക്കുന്ന ആരും യുഡിഎഫിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുക ആണ് വേണ്ടത് . സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന ദുരവസ്ഥയ്ക്ക് ഉള്ള ഏക പരിഹാര മാർഗ്ഗം അതാണ് .  മനസാക്ഷിയുടെ നീതി പുലർത്തണം എന്ന് നിർബന്ധം ഉള്ളതുകൊണ്ട് വിചാരധാര ഒപ്പം നിൽക്കാനാണ് തീരുമാനം

 എൽഡിഎഫ് സർക്കാരിൻറെ തുടർനടപടികൾക്ക് എതിരെ ശക്തമായി പോരാടുന്ന പാർട്ടിയാണ് പി ജെ ജോസഫും മോൻസ്  ജോസഫും നയിക്കുന്ന കേരള കോൺഗ്രസ് പാർട്ടി . പ്രവർത്തകരുടെ വികാരം ഈ നിലപാടിന് ഒപ്പമാണ് . ഇത് കണക്കിലെടുത്ത് യുഡിഎഫിൽ ഉറച്ചു നിൽക്കുന്ന ഈ പാർട്ടിയിൽ നിന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുന്നു.

Post a Comment

0 Comments