തെക്കേക്കര ടൗണില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാളെ തുറക്കാംപൂഞ്ഞാര്‍ ടൗണ്‍ ഒന്നാം വാര്‍ഡില്‍ നാളെ മുതല്‍ ഇളവുകള്‍ അനുവദിക്കും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ കളക്ടര്‍ അനുവദിക്കുന്ന ഇളവുകള്‍ നാളെ മുതല്‍ പൂഞ്ഞാര്‍ ടൗണ്‍ വാര്‍ഡില്‍ ഉണ്ടായിരിക്കും.  അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് (പലചരക്ക്, ബേക്കറി, പച്ചക്കറി, കോള്‍ഡ് സ്റ്റോറേജ്) രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ പ്രവര്‍ത്തിക്കാം.


ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വ്വീസ് മാത്രം അനുവദിക്കും. ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും ഉച്ചകഴിഞ്ഞ് 2-ന് അടക്കും. എന്നാല്‍, ഇളവുകള്‍ ഉണ്ടെങ്കിലും, കണ്ടെയില്‍മെന്റ് സോണില്‍ താമസിക്കുന്നവര്‍ ആ ഭാഗത്തെ വോളണ്ടിയര്‍മാരെ വിവരമറിയിച്ച്, അവര്‍ മുഖേന മാത്രം, പണം നല്‍കി അവശ്യ സാധനങ്ങള്‍ വാങ്ങിക്കണം. കണ്ടെയ്ന്‍മെന്റ് സോണിന്റെ കാലാവധി അവസാനിച്ചതായി ജില്ലാ കലക്ടര്‍ പ്രഖ്യാപിക്കുന്നതു വരെ എല്ലാവരും അവരുടെ വീടുകളില്‍ കഴിയേണ്ടതാണ്.


ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങി നടക്കുകയോ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ല. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നതിനാല്‍ ജനങ്ങള്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.