കണ്ടെയിൻമെൻ്റ് സോണായ പൂഞ്ഞാറിൽ റോഡുകൾ അടച്ചു

കണ്ടെയിൻമെൻ്റ് സോണായ പൂഞ്ഞാർ ടൗൺ ഒന്നാം വാർഡിലെ ചെറു റോഡുകൾ അടച്ചു. പ്രധാന റോഡിലേയ്ക്ക് വാർഡിൽ നിന്നും വാഹനങ്ങൾ കടക്കാനും തിരിച്ചും അനുവദിക്കില്ല.  തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.

 പ്രധാന റോഡിൽ വാഹന ഗതാഗതം അനുവദിക്കുമെങ്കിലും ഇടറോഡുകൾ പൂർണ്ണമായി അടയ്ക്കും. കുന്നോന്നി, കൈപ്പള്ളി, പാതാമ്പുഴ, പെരിങ്ങുളം ഭാഗങ്ങളിലേക്ക് മെയിൽ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാം. എന്നാൽ, വെട്ടിപ്പറമ്പ്-ആനിയിളപ്പ് റോഡും, ചേരിമല റോഡും, കൂടാതെ, ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒന്നാം വാർഡിലെ എല്ലാ ഇടവഴികളും അടക്കും.

പൂഞ്ഞാർ ടൗൺ വാർഡിലെ മുഴുവൻ കടകളും മറ്റു സ്ഥാപനകളും പൂർണ്ണമായി അടച്ചിടും. ടൗണിലെ പാൽ വിതരണവും ഉണ്ടാകില്ല. ഓട്ടോ-ടാക്സി സർവീസുകളും  നിർത്തിവയ്ക്കും. ഒന്നാം വാർഡിലുള്ള ആർക്കെങ്കിലും അടിയന്തര സഹായം ആവശ്യമായി വന്നാൽ ചുവടെയുള്ള ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് വാർഡ് മെമ്പറും  പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ടെസ്സി ബിജു അറിയിച്ചു.

9539093647
9656647851
8075499895
9497821900 


ചൊവ്വാഴ്ച്ച പൂഞ്ഞാർ ടൗണിൽ ആൻ്റിജൻ ടെസ്റ്റ് നടത്തും. ബുധനാഴ്ച്ച മുതൽ, കണ്ടെയിൻമെൻ്റ് സോണുകളിൽ ജില്ലാ കളക്ടർ അനുവദിക്കുന്ന ഇളവുകളായിരിക്കും ഉണ്ടാവുക.