പൂഞ്ഞാര്‍ തെക്കേക്കരയില്‍ ആന്റിജന്‍ പരിശോധന പുരോഗമിക്കുന്നുപൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആന്റിജന്‍ പരിശോധന രാവിലെ മുതല്‍ ആരംഭിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് പരിശോദന. ഉച്ചവരെയുള്ള പരിശോധനകളില്‍ ആര്‍ക്കും കോവിഡ് പോസിറ്റീവില്ല. 


100 പേര്‍ക്കുള്ള പരിശോധനയാണ് ഇന്ന് നടക്കുന്നത്. അതേസമയം 150-ഓളം പേര്‍ ടെസ്റ്റിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ടെസി ബിജു പറഞ്ഞു. 


പച്ചക്കറി കടയിലും പൂഞ്ഞാര്‍ പള്ളിവാതില്‍ക്കലുള്ള ഹോട്ടലിലുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് പരിശോധനയ്‌ക്കെത്തുന്നവരില്‍ കൂടുതലും. പഞ്ചായത്തിലെ ഒന്നാ വാര്‍ഡ് നിലവില്‍ കണ്ടെയിന്റ്‌മെന്റ് സോണാണ്. 

Update: 12.50pm
തെക്കേക്കരയില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായതായി വിവരം. ഓട്ടോ ഡ്രൈവറാണെന്നാണ് വിവരം. വൈകുന്നേരത്തോടെ സ്ഥിരീകരണം ആകുകയുള്ളൂവെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു